പ്രവാസി സംഘം ജില്ല സമ്മേളനം

കൊയിലാണ്ടി: കേരള പ്രവാസി സംഘം ജില്ല സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മഞ്ഞക്കുളം നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ. ദാസന്‍ എം.എല്‍.എ, ബാദുഷ കടലുണ്ടി, പി. സെയ്താലിക്കുട്ടി, എം.സി. അബു, എ.സി. ആനന്ദന്‍, എം.വി. രവി, കെ.കെ. ശങ്കരന്‍, ക്ഷേമനിധി ബോര്‍ഡംഗം സി.വി. ഇക്ബാല്‍, എം. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പി.കെ. കബീര്‍ സലാല, ബാലന്‍ അമ്പാടി, കുഞ്ഞിമുഹമ്മദ് നബീന, അശോകന്‍ ചേമഞ്ചേരി, പി.എസ്. അലി, നബീല്‍ റഷീദ്, ഹാരിസ് ബാഫഖി തങ്ങള്‍, മുഹമ്മദ് സദാന്‍ എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.