ഫാറൂഖ് കോളജ് ലൈബ്രറി സയൻസ്​ സിൽവർ ജൂബിലി ഉദ്ഘാടനം

ഫറോക്ക്: ഫാറൂഖ് കോളജ് ലൈബ്രറി സയൻസ് വിഭാഗം സിൽവർ ജൂബിലി ആഘോഷം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ലൈബ്രറികൾക്കുള്ള പുസ്തക വിതരണം മാനേജർ സി.പി. കുഞ്ഞിമുഹമ്മദ് ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെംബർ ശ്യാംകുമാറിന് നൽകി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സർവകലാശാല മുൻ ലൈേബ്രറിയൻ ഡോ. എം. ബാവക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഫോസ പ്രസിഡൻറ് കെ. കുഞ്ഞലവി പൂർവ അധ്യാപകരെയും മുൻ പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ പൂർവ വിദ്യാർഥികളെയും ആദരിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ലൈബ്രറി സയൻസ് വിഭാഗം മുൻ മേധാവിമാരായ പ്രഫ. എം. പരമേശ്വരൻ, ഡോ. വി. ജലജ, കോളജ് ലൈബ്രറി സയൻസ് വിഭാഗം മേധാവി ഡോ. കെ.സി. അബ്ദുൽ മജീദ്, മുൻ വകുപ്പു മേധാവി ഡോ. ടി.പി.ഒ. നാസിറുദ്ദീൻ, പൂർവവിദ്യാർഥി പ്രതിനിധി കെ. ഹാരിസ്, കോളജ് ലൈേബ്രറിയൻ ഡോ. വി. മൻസൂർ ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.