ആയഞ്ചേരി പഞ്ചായത്തില്‍ ആറര കോടി രൂപയുടെ വികസന പദ്ധതി

ആയഞ്ചേരി: ആറര കോടി രൂപയുടെ പദ്ധതി ഉൾപ്പെടുത്തി 2019-20 വർഷ പദ്ധതി രേഖക്ക് ആയഞ്ചേരി പഞ്ചായത്ത് വികസന സെമിനാർ അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നഷീദ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. സജിത പദ്ധതിരേഖ പ്രകാശനം ചെയ്തു. ഹാരിസ് മുറിച്ചാണ്ടി ഏറ്റുവാങ്ങി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, റീന രാജൻ, ബ്ലോക് മെംബർമാരായ തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, വിനോദൻ, ടി.വി. കുഞ്ഞിരാമൻ, പഞ്ചായത്ത് സെക്രട്ടറി രാജീവൻ, വാർഡ് മെംബർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.