മത്സ്യബന്ധന ബോട്ടിൽനിന്ന്​ തൊഴിലാളിയെ കാണാതായി

ബേപ്പൂർ: ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയി മീൻപിടുത്തം കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയിൽ ഒരു തൊഴിലാളിയെ കാണാതായി. ബേപ്പൂർ സ്വദേശി മാമൻറകത്ത് ഹനീഫയുടെ ഉടമസ്ഥതയിലുള്ള 'ഗെയിൻ' ബോട്ടിൽ നിന്നാണ് കന്യാകുമാരി ജില്ലയിലെ ഇലവങ്കോട് താലൂക്ക് മുള്ളൂർതുറൈ മാർട്ടി​െൻറ മകൻ സിലുവായ് ക്രൂസിനെ (70) കാണാതായത്. നവംബർ 13ന് ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് പുറപ്പെട്ട് മൂന്നാഴ്ചക്കുശേഷം ഇന്നലെ തിരിച്ചു വരുന്ന വഴിയാണ് സംഭവം. ബോട്ടിൽനിന്ന് കടലിലേക്ക് തെറിച്ചു വീണതാകാമെന്ന് സംശയിക്കുന്നു. ഉടൻതന്നെ കരയിലേക്ക് ഫോൺ ചെയ്ത് ഉടമയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫിഷറീസ് വകുപ്പിനെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിനെയും അറിയിച്ചു. കാണാതായ സ്ഥലത്തുതന്നെ ബോട്ട് നങ്കൂരമിട്ട് നിർത്താൻ പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ബോട്ടി​െൻറ കൂടെ പോകുന്ന ചെറിയ തോണി ഉപയോഗിച്ച് പരിസരങ്ങളിൽ ബോട്ടിലെ മറ്റു തൊഴിലാളികൾ തിരച്ചിലാരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് കപ്പലും തിരച്ചിലിൽ പങ്കെടുക്കാൻ ഈ ഭാഗത്തേക്ക് നീങ്ങിയതായി ഫിഷറീസ് വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സ്രാങ്ക് തമിഴ്നാട് കന്യാകുമാരി കുളച്ചൽ സ്വദേശി ജെറാൾഡി​െൻറ കീഴിൽ 16 ജോലിക്കാരുമായിട്ടാണ് ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് മീൻ പിടിത്തത്തിനായി ബോട്ട് പുറപ്പെട്ടത്. ഓൾ കേരള ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് കരിച്ചാലി പ്രേമനും ഹാർബർ വികസന സമിതി ഭാരവാഹികളും തിരച്ചിലിനുവേണ്ട നിർദേശങ്ങൾ ബോട്ടിൽ ഉള്ളവർക്ക് ഫോണിലൂടെ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. മംഗളൂരു-മലപ്പ ഭാഗത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് തൊഴിലാളിയെ കാണാതായതെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.