കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്

പേരാമ്പ്ര: ബസ് ജീവനക്കാരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാർ കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ മിന്നൽ പണിമുടക്ക് നടത്തി. പ്രധാന യൂനിയനുകളൊന്നും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടില്ലെങ്കിലും തൊഴിലാളികള്‍ പണിമുടക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയും പണിമുടക്ക് ഒഴിവാക്കുന്നതിനായി ബസ് ഓണേഴ്‌സ് ഭാരവാഹികള്‍, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ. ബസ് ജിവനക്കാരെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് എരവട്ടൂര്‍ പുതിയോട്ടില്‍ മീത്തല്‍ ബാസിത്ത് (25), പൈതോത്ത് ഷറാത്ത്മഹല്‍ ഷറഫാത്ത് (23) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ബാസിത്തി​െൻറ ബൈക്കിനെ അപകടം വരുത്തും വിധത്തിൽ സ്വകാര്യ ബസ് മറികടന്നെന്ന് ആരോപിച്ച് ബസ് ഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്. ബാസിത്തും രണ്ടു ബസ് ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടി. ബാസിത്ത് കൊടുത്ത പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ചില ബസുകള്‍ സർവിസ് പുനരാരംഭിച്ചെങ്കിലും ഒരുവിഭാഗം തൊഴിലാളികള്‍ ഓട്ടം നടത്താന്‍ തയാറായ ബസുകള്‍ തടഞ്ഞു. ഇതേ ചൊല്ലി പേരാമ്പ്ര ബസ്സ്റ്റാൻഡില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.