വീൽചെയർ സൗഹൃദമല്ല, ഇൗ കടപ്പുറം

കോഴിക്കോട്: ലോകഭിന്നശേഷി ദിനത്തിൽ കോർപേറഷൻ ഒാഫിസിന് മുന്നിലെ ബീച്ചിൽ തെരുവുനാടകമവതരിപ്പിക്കാൻ എത്തിയതായിരുന്നു കുറ്റിക്കാട്ടൂരിലെ സ​െൻറർ ഫോർ റീഹാബിലിറ്റേഷനിലെ 13 അന്തേവാസികൾ. എന്നാൽ, നെട്ടല്ലിന് പരിക്കുപറ്റി, ശരീരം തളർന്ന് ചക്രക്കസേരയിലമർന്ന ഇവരോട് ഒട്ടും സൗഹൃദമല്ല ഇൗ കടപ്പുറമെന്ന് അവർക്ക് മനസ്സിലായി. ഇൗ രോഗികളുടെ വീൽചെയറുകൾ പോകാൻ പാകത്തിലല്ല ബീച്ചിലേക്കുള്ള പ്രവേശനം. വാഹനങ്ങളിൽനിന്ന് ഇറങ്ങിയാൽ മുന്നിലെ ചവിട്ടുപടികൾ താണ്ടി ബീച്ചിലെ നടപ്പാതയിലേക്ക് പോകേണ്ട ഗതികേടിലാണ് ഇവിെട എത്തുന്ന വീൽചെയർ രോഗികെളല്ലാം. കടൽക്കാറ്റേൽക്കാൻ ബന്ധുക്കൾക്കൊപ്പം വരുന്നവരെ നിരാശപ്പെടുത്തുന്ന സ്ഥിതിയാണ്. റാംപ് സ്ഥാപിക്കാൻ കോർപറേഷൻ അധികൃതർ മടിക്കുകയാണ്. രണ്ടായിരത്തിൽ താഴെ രൂപ ചെലവാക്കിയാൽ റാംപ് തയാറാക്കാം. അടുത്തിടെ നവീകരിച്ച സൗത്ത് ബീച്ചിൽ റാംപ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.