ഊട്ടുപുര സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

ബേപ്പൂർ: ബേപ്പൂർ സൗത്ത് ജി.എൽ.പി സ്കൂളിലെ ( എലന്തക്കാട് സ്കൂൾ) ഊട്ടുപുര, സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം നടത്തി. കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഊട്ടുപുര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജേഷ് എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്മാർട്ട് ക്ലാസ് റൂം ഡിവിഷൻ കൗൺസിലർ തോട്ടപ്പായിൽ അനിൽകുമാർ നിർവഹിച്ചു. ഫറോക്ക് എ.ഇ.ഒ. സി.കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ അക്കാദമിക് വളർച്ചയോടൊപ്പം തന്നെ ഭൗതിക സാഹചര്യങ്ങളിലുണ്ടാകുന്ന വളർച്ചയിലും പ്രധാന സ്ഥാനം കുട്ടികൾക്കായി നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൗൺസിലർ സതീഷ് കുമാർ, കരുവള്ളി ശശി, ടി.കെ. അബ്ദുൽ ഗഫൂർ, കെ.പി. ഹുസൈൻ, എ.വി. ഷിബീഷ്, അബ്ദുല്ലത്തീഫ്, മുൻ പ്രധാന അധ്യാപിക തങ്കമണി, എസ്.ഡി.സി വർക്കിങ് ചെയർമാൻ കെ.സി. മുഹമ്മദ് റസ്സൽ, വിദ്യാലയ വികസന സമിതി വൈസ് ചെയർമാൻ കെ.വി. മുസ്തഫ, എം.പി.ടി.എ ചെയർപേഴ്സൻ ജരീറ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എൻ.പി. റിയാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക രമണി സ്വാഗതവും എസ്.പി ഷെർലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.