റേഷൻ വിലവർധന​ പിൻവലിക്കണം

കോഴിക്കോട്: റേഷൻ കാർഡ് ഉടമകൾക്ക് അരി, ഗോതമ്പ്, ആട്ട എന്നിവക്ക് ഒരു രൂപ വീതം വർധിപ്പിച്ച നടപടി സ്വകാര്യ മാർക്കറ്റിൽ വില കുതിച്ചുയരാൻ കാരണമാകുമെന്നതിനാൽ റേഷൻ വില വർധന പിൻവലിക്കാൻ സർക്കാർ തയാറാവണമെന്ന് കേരള റേഷൻ സംരക്ഷണ സമിതി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കോഴിശ്ശേരി മണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പാലപ്പുരത്ത് വിശാലാക്ഷി അധ്യക്ഷത വഹിച്ചു. കെ. സരള, സി. അമ്പിളി, കെ. രാജി, സി. വിജയൻ, കെ. ലോഹിതാക്ഷൻ, എൻ. ഗോവിന്ദൻ, പി. കുമുത, പി. നാരായണി, കെ. ജാനകി തുടങ്ങിയവർ സംസാരിച്ചു. കഥാശിൽപശാല നടത്തി കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ കഥാശിൽപശാലയും വനിതകൾക്കായി നടത്തിയ മിനിക്കഥ മത്സരത്തി​െൻറ സമ്മാനദാനവും നടത്തി. വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്തു. പി.കെ. പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. വായനശാല വനിതവേദി പ്രസിഡൻറ് റാണി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി. സുരേന്ദ്രൻ, കെ. വേണു, കെ. ശൈലേഷ്, പി.എം. ഹാജിറ, വി.കെ. സജ്ന, പി.എസ്. വിപിൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.