ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗത തടസ്സം

ഈങ്ങാപ്പുഴ: ചുരം ഒന്നാം വളവില്‍ ചരക്ക് ലോറി മറിഞ്ഞ് ഗതാഗത തടസ്സം. തിങ്കളാഴ്ച ഉച്ചക്ക് നാലു മണിയോടെയായിരുന്നു അപകടം. വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് ചുരമിറങ്ങി വരുകയായിരുന്ന പാര്‍സല്‍ ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഡിവൈഡറിലിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു. വാഹനങ്ങള്‍ വണ്‍വേയായാണ് കടന്നുപോയത്. വൈകീട്ടോടെ വാഹനം എടുത്തു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.