എയ്ഡ്സ് ദിനാചരണം

കൂടരഞ്ഞി: എയ്ഡ്സ് ദിനാചരണത്തി​െൻറ ഭാഗമായി ശ്രേയസ് പുലിക്കയം യൂനിറ്റി​െൻറ കീഴിൽ കൂടരഞ്ഞി സബ് സ​െൻററിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ജിമ്മി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കല്ലൂർ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം ഏലിയാമ്മ ഇടമുളയിൽ, ശ്രേയസ് മേഖല കോഒാഡിനേറ്റർ ലിസി റെജി, സി.ഒ. ജോസ് കുറൂര്, എൽസി ബേബി, ജോമ സുരേഷ്, മിനി മാത്യു, റെജീന റോയ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 18 സ്വാശ്രയ സംഘങ്ങളിലെ നൂറോളം അംഗങ്ങൾ സെമിനാറിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.