കാരശ്ശേരി ബാങ്ക് എം.വി.ആർ അവാർഡ് റഷീദലി പുളിക്കലിന് സമ്മാനിച്ചു

മുക്കം: മുൻ മന്ത്രി എം.വി. രാഘവ​െൻറ സ്മരണാർഥം കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് നൽകുന്ന എം.വി.ആർ അവാർഡ് സാമൂഹിക, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയനായ സിബ്രീസ് കാർഗോ ചെയർമാൻ റഷീദലി (ബാബു) പുളിക്കലിന് നൽകി. സി.എം.പി. സംസ്ഥാന സെക്രട്ടറി എം.കെ. കണ്ണൻ അവാർഡ് തുകയായ ഒരു ലക്ഷവും പ്രശസ്തിപത്രവും കൈമാറി. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കേരള െഡപ്യൂട്ടി ജനറൽ മാനേജർ ബി. ഗോപകുമാർ പൊന്നാടയണിയിച്ചു. കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൻ കെ.സി. ഷീബ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ്, കൊണ്ടോട്ടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി ചുക്കാൻ, മുക്കം പ്രസ് ഫോറം പ്രസിഡൻറ് ഫസൽ ബാബു, കെ.സി. നൗഷാദ്, വി. കുഞ്ഞാലി, പി.സി. ഹബീബ് തമ്പി, ഗസീബ് ചാലൂളി, ബാങ്ക് ജനറൽ മാനേജർ എം. ധനീഷ് എന്നിവർ സംസാരിച്ചു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.