പേരാമ്പ്ര താലൂക്കാശുപത്രിയിൽ ഇനി സൗജന്യ ഭക്ഷണം

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇനിമുതൽ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിൽനിന്ന് സൗജന്യ ഉച്ചഭക്ഷണം ലഭിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജനകീയ കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണ വിതരണത്തിന് ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ ചെലവിൽ പ്രത്യേക ഊട്ടുപുര നിർമിച്ചിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാൻ രണ്ട് താൽക്കാലിക ജീവനക്കാരെയും നിയമിച്ചു. സൗജന്യ ഉച്ചഭക്ഷണ വിതരണ പരിപാടിയുടെയും ഊട്ടുപുരയുടെയും ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ. സുനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാട്, പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം രതി രാജീവ്, പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, രാജന്‍ മരുതേരി, കെ. വത്സരാജ്, എം. കുഞ്ഞിരാമനുണ്ണി, ഒ.ടി. ബഷീര്‍, പ്രസൂണ്‍ കീഴലത്ത്, ബാബു കൈലാസ്, വി.കെ. ഭാസ്‌കരന്‍, എന്‍.പി. കൃഷ്ണരാജ്, ഡോ. പി. ഷാമിന്‍ എന്നിവര്‍ സംസാരിച്ചു. നിത്യേന നൂറ് ആളുകൾക്കുള്ള ഭക്ഷണമാണ് പാകം ചെയ്യുക, ദിവസം 3000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. പേരാമ്പ്ര മേഴ്സി കോളജ് ആണ് ഒരു മാസത്തെ ഭക്ഷണത്തി​െൻറ ചെലവ് വഹിക്കുന്നത്. പാചകവാതകം, സ്റ്റൗ സൗജന്യമായി വിതരണം ചെയ്യുന്നത് ധീര ഗ്യാസ് ഏജൻസിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.