ശിവാനിയുടെ ഓർമയിൽ വർണ ഗോപുരം തീർത്തു

പേരാമ്പ്ര: ലോക ഭിന്നശേഷി ദിനാഘോഷത്തി​െൻറ ഭാഗമായി പേരാമ്പ്ര ബി.ആർ.സിയിൽ 'വർണഗോപുരം'പരിപാടി സംഘടിപ്പിച്ചു. വരകളുടെയും വർണങ്ങളുടെയും ലോകത്ത് സഞ്ചരിച്ച് അകാലത്തിൽ വേർപിരിഞ്ഞ ശിവാനി എന്ന കലാകാരിയെ ഓർത്തെടുകുകയായിരുന്നു ബി.ആർ.സി. ശിവാനി വരച്ച ചിത്രങ്ങൾ ദയ പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ സെക്രട്ടറി സുരേഷ് പാലോട്ട്, പിതാവ് പ്രശാന്തിനു കൈമാറി. മികച്ച ചിത്രകാരനായി വളർന്നുവരുന്ന എസ്. നവീൻ വരച്ച ചിത്രങ്ങളുടെ വിൽപന ഉദ്ഘാടനം ദിനേശ്കുമാർ ചാലമഠത്തിൽ നിർവഹിച്ചു. ഏഴു പഞ്ചായത്തുകളിൽനിന്നായി നിരവധി ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു. അവരുടെ ശാരീരിക-മാനസിക വളർച്ചക്കാവശ്യമായ കളികളും മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരുന്നത്. പരിപാടി പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ കെ.വി. വിനോദൻ അധ്യക്ഷത വഹിച്ചു. ഐ.ഇ.ഡി.സി കോഒാഡിനേറ്റർ ജി. രവി മുഖ്യഭാഷണം നടത്തി. ആർ. പത്മനാഭൻ, ആർട്ടിസ്റ്റ് കുമാരൻ, സുരേന്ദ്രൻ പുത്തഞ്ചേരി, എൻ. ഷൈജ, കെ.കെ. ഫസീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.