അപകട ഭീഷണി ഉയർത്തി വൈദ്യുതിപോസ്​റ്റ്​

കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ വട്ടച്ചിറ അങ്കണവാടിക്ക് സമീപം വൈദ്യുതി പോസ്റ്റ് അപകട ഭീഷണിയുയർത്തുന്നു. ഇവിടെ പാറയായതിനാൽ പോസ്റ്റ് കോൺക്രീറ്റിൽ ഉറപ്പിച്ച് ചുറ്റും കല്ലുകൊണ്ട് കെട്ടി സംരക്ഷിച്ചതാണ്. കെട്ടും അടിഭാഗത്തെ കോൺക്രീറ്റും കഴിഞ്ഞ പ്രളയത്തെ തുടർന്ന് തകർന്നു. ഇപ്പോൾ പോസ്റ്റ് ഏതു സമയവും നിലംപതിക്കാവുന്ന നിലയിലാണ്. പോസ്റ്റി​െൻറ ചുവടുഭാഗം ഉടൻ കോൺക്രീറ്റ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.