ധർണ നടത്തി

കോഴിക്കോട്: കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ നിർമാണം പൂർത്തീകരിച്ച കുപ്പിവെള്ള നിർമാണ യൂനിറ്റ് സ്വകാര്യവത്കരിക്കുന്നതിെനതിരെയും സ്ഥാപനത്തി​െൻറ വാർഷിക കണക്കുകൾ തയാറാക്കുന്നതിനു പുറം കരാർ നൽകിയതിനെതിരെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെയും കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ െഎ.എൻ.ടി.യു.സി ജില്ല കമ്മിറ്റി കോഴിക്കോട് പി.എച്ച് സർക്കിൾ ഒാഫിസിനു മുന്നിൽ പ്രതിഷേധ . സംസ്ഥാന വർക്കിങ് പ്രസിഡൻറ് വി. അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.ടി. സേതുമാധവൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.വി. സുബ്രഹ്മണ്യൻ, കോഴിക്കോട് ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ, അഡ്വ. എം. രാജൻ, പി. പ്രമോദ്, എ.കെ. ഗ്രസീന, ടി.പി. രാധാകൃഷ്ണൻ, എം.കെ. നിഷ, പി.എ. സാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.