മുസ്‌ലിംലീഗ് റിലീഫ് സെല്‍

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ വിവിധ മേഖലകളില്‍ ഇടപെടുന്നതിനും സേവനപ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്തുന്നതിനും പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ കീഴില്‍ റിലീഫ് സെല്‍ ആരംഭിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, വിവാഹം, ഭക്ഷണം, പ്രവാസികളുടെ പുനരധിവാസം തുടങ്ങിയവയാണ് പ്രവര്‍ത്തന മേഖല. പഞ്ചായത്തുതലത്തില്‍ സേവന സന്നദ്ധരായ യുവജനങ്ങളെ ഉള്‍പ്പെടുത്തി കർമസേനയും രൂപവത്കരിക്കും. മുസ്ലിംലീഗ് റിലിഫ് സെല്‍ താമരശ്ശേരി (എം.ആർ.സി.ടി) എന്ന് നാമകരണം ചെയ്ത പദ്ധതിയുടെ ലോഗോ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് പി.എസ്. മുഹമ്മദലിക്ക് കൈമാറി പ്രകാശനം ചെയ്തു. സി. മോയിന്‍കുട്ടി, വി.എം. ഉമ്മര്‍, സി.പി. ചെറിയമുഹമ്മദ്, വി.കെ. ഹുസ്സയിന്‍കുട്ടി, ടി.കെ. മുഹമ്മദ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.എം. അഷ്‌റഫ്, എം.എ. ഗഫൂര്‍, ഹാഫിസുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.