അജ്മൽ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
പന്തലൂർ: എം.ഡി.എം.എ വിൽപന നടത്തിവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തല്ലൂരിലെ മുഹമ്മദ് അജ്മലിനെയാണ് (24) ആന്റി പ്രൊഹിബിഷൻ എൻഫോഴ്സ്മെന്റ് വിങ് ഇൻസ്പെക്ടർ കവിതയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ വീട്ടിൽനിന്ന് 25 ഗ്രാം എം.ഡി.എം.ഐ.എ കണ്ടെടുത്തു.
ബംഗളുരുവിൽ നിന്ന് കൊണ്ടുവന്ന് വിൽപന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തി യുവാവിനെ അറസ്റ്റ് ചെയ്തത്. പന്തല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോയമ്പത്തൂർ ജയിലിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.