മൂഴിക്കലിലെ ഗട്ടറുകൾ അപകടം ക്ഷണിച്ചുവരുത്തുന്നു

മൂഴിക്കൽ: വയനാട് ദേശീയപാതയിൽ മൂഴിക്കൽ വളവിലെ വൻ ഗട്ടറുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാവുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കുഴികൾക്ക് ആഴം വർധിച്ചിരിക്കുകയാണ്. കൊടിയ വളവിലെ കുഴികൾ പൊടുന്നനെ കാണുേമ്പാൾ വാഹനങ്ങൾ ബ്രേക്കിടുന്നതാണ് അപകടം പെരുകാൻ കാരണം. വാഹനങ്ങളുടെ പിറകിൽ വാഹനങ്ങൾ ഇടിക്കുന്നതും ഇരുചക്രവാഹനങ്ങൾ കുഴിൽ വീഴുന്നതും പതിവായി. കഴിഞ്ഞ ദിവസം രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ഭാഗ്യംകൊണ്ടാണ് വലിയ അപകടത്തിൽ പെടാതെ പോയതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. നിരവധി ദീർഘദൂര ബസുകളും സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.