ചേളന്നൂർ ബി.ആർ.സി ഭിന്നശേഷി വാരാചരണത്തിന് തുടക്കം

ചേളന്നൂർ: സമഗ്ര ശിക്ഷ കേരളം ബി.ആർ.സി ചേളന്നൂർ ഭിന്നശേഷി വാരാചരണത്തിന് തുടക്കം കുറിച്ചു. എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ കുട്ടികൾക്ക് ജില്ല പഞ്ചായത്ത് മെംബർ ജുമൈലത്ത് വീൽചെയർ നൽകി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സുജാത, ചേളന്നൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീല ടീച്ചർ, എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ പി.ടി. ഷാജി, ബി.ആർ.സി ട്രെയ്നർമാരായ ഷിബു മൂത്താട്ട്, മനോജ് കുമാർ, ബി.പി.ഒ വിശ്വനാഥൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇസ്മായിൽ, മിനി ചെട്ട്യാംകണ്ടി, വാർഡ് മെംബർ കവിത തുടങ്ങിയവർ പങ്കെടുത്തു. വിളംബര ജാഥ എസ്.എസ്.എ സംസ്ഥാന പ്രോഗ്രാം ഓഫിസർ ഷൂജ, ലക്ഷ്മി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാബു സംസാരിച്ചു. നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ കക്കോടി ബി.ആർ.സിയിൽ കല, കായികപരിപാടികൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.