കായിക താരങ്ങളെ ആദരിച്ചു

കടലുണ്ടി: ഗുജറാത്തിൽ നടന്ന സ്റ്റുഡൻറ്സ് ഒളിമ്പിക്സിൽ ഓവറോൾ കിരീടം നേടിയ കേരള ടീമംഗങ്ങളായ അത്ലറ്റിക് സ്കൂൾ ഓഫ് കടലുണ്ടിയുടെ താരങ്ങൾക്ക് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡൻറ് എം. നിഷ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പിലാക്കാട്ട് ഷൺമുഖൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ഒ. ഭക്തവത്സലൻ, എൻ. ഭാസ്കരൻ നായർ, സിന്ധു പ്രദീപ്, വിനയചന്ദ്രൻ, അത്ലറ്റിക് സ്കൂൾ ഭാരവാഹികളായ വി.പി. അജയൻ, പാലനാടൻ ബാലൻ, പരിശീലകൻ എം.വി. സാജിദ്, പി.ടി.എ പ്രസിഡൻറ് മടവമ്പാട്ട് ബാബു എന്നിവർ സംസാരിച്ചു. പി. അനുഷ്ക, കെ. സുമിനയ, പി. ആരതി, എ. ദേവിക, എം. രേന, സി. ആർഷ, പി. അരുണിമ, വി. അമൽ രാജ് എന്നിവരെയാണ് ആദരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.