വൈ.എം.സി.എ കുടുംബ സംഗമം നടത്തി

ഈങ്ങാപ്പുഴ: പുതുപ്പാടി വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. പ്ലസ്ടുവിനുശേഷം പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ പുളിക്കേക്കര ബെന്നി ആൻഡ് ഷെറിൻ ഫൗണ്ടേഷ​െൻറ ലക്ഷംരൂപയുടെ മൂന്നാമത് എൻഡോവ്മ​െൻറ് ബിഷപ്പ് വിതരണം ചെയ്തു. ജീവകാരുണ്യരംഗത്ത് 40 കൊല്ലത്തിലേറെയായി പ്രവർത്തിക്കുന്ന സ​െൻറ് പോൾസ് ബാലഭവനം സുപ്പീരിയർ റവ. കെ.ഐ. ഫിലിപ്പ് റമ്പാനെ ആദരിച്ചു. വി.ടി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. റവ. യൂഹാനോൻ റമ്പാൻ, ഫാ. എ.ഡി. ഗീവർഗീസ്, അന്നമ്മ മാത്യു, ടി.എം. പൗലോസ്, ടി.എം. ചാണ്ടി, പ്രകാശ് പുളിക്കേക്കര, മത്തായി മതാപ്പാറ, സാന്ദ്ര സണ്ണി, പി.ഡി. ബേബി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.