ബേപ്പൂർ കമ്യൂണിറ്റി ഹാൾ ഉടൻ പൊതുജനാവശ്യത്തിന് തുറന്നുകൊടുക്കണം

ബേപ്പൂർ: കോർപറേഷൻ ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ബേപ്പൂർ ബി.സി റോഡിലെ കമ്യൂണിറ്റി ഹാൾ പൊതുജനാവശ്യത്തിന് ഉടൻ തുറന്നുകൊടുക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ ബേപ്പൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി എം. സുധർമ ഉദ്ഘാടനംചെയ്തു. ടി. രജനി പതാക ഉയർത്തി. ജില്ല കമ്മിറ്റി അംഗം കെ. ശൈലജ, പി. മല്ലിക, പി. പ്രസന്ന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. ബിന്ദു (പ്രസി), പി. സുഷമ, വിലാസിനി (വൈസ് പ്രസി), കെ.എൻ. ജ്യോതി (സെക്ര), കെ.ബബിത, രഞ്ജിത (ജോ. സെക്ര), പ്രസന്ന കല്ലായി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.