ആരോഗ്യ ക്ലാസ്

പന്തീരാങ്കാവ്: കൊടൽനടക്കാവ് യുവജന വായനശാല ആൻഡ് ആർട്‌സ്‌ ക്ലബ് യുവതയുടെ നേതൃത്വത്തിൽ മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. വിനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എം. സംഗീത അധ്യക്ഷത വഹിച്ചു. മ​െൻറൽ കൗൺസലർ സത്യപാലൻ പാലാഴി ക്ലാസെടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എം. തുളസീദാസ്, വായനശാല പ്രസിഡൻറ് കെ.സി. സുരേഷ് എന്നിവർ സംസാരിച്ചു. യുവത സെക്രട്ടറി ആർ.എസ്. ജിതിൻ സ്വാഗതവും കെ.എം. പ്രഭീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.