അജൈവമാലിന്യത്തിൽ ഭക്ഷണ അവശിഷ്​ടങ്ങളും ഭക്ഷണ പാത്രങ്ങളും

കൊടിയത്തൂർ: മാലിന്യമുക്ത കൊടിയത്തൂർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വാർഡുകളിൽനിന്നു സംഭരിച്ച അജൈവ മാലിന്യത്തിൽ അജ്ഞാതർ ഭക്ഷണ അവശിഷ്ടങ്ങളും ഭക്ഷണ പാത്രങ്ങളും തള്ളി. കളർ കേരള സ്ഥാപനത്തി​െൻറ നേതൃത്വത്തിൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽനിന്ന് അജൈവ മാലിന്യം വാഹനങ്ങളിലേക്ക്‌ നീക്കംചെയ്യുമ്പോഴാണ് ഭക്ഷണ അവശിഷ്ടങ്ങളും ഭക്ഷണ പാത്രങ്ങളും, ഗ്ലാസുകൾ, സ്ട്രോകൾ മറ്റ് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും പെട്ടികളിലും കവറിലുമായി തള്ളിയത് ശ്രദ്ധയിൽ പെട്ടത്. പഞ്ചായത്തിലെ ഒന്ന്, 16 വാർഡുകളിൽനിന്നു ശേഖരിച്ച ആദ്യ ലോഡ് അജൈവ മാലിന്യങ്ങൾ കയറ്റിയയച്ചു. നാടിനും നാട്ടുകാർക്കും ഗുണംചെയ്യുന്ന ഇത്തരം പദ്ധതികളിൽ തുരങ്കംവെക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് വാർഡ് മെംബർ സാറ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.