പെരുമണ്ണയെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത പഞ്ചായത്താക്കുന്നു

പെരുമണ്ണ: സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'സ്മാർട്ട് വില്ലേജ്-2018'ന് പെരുമണ്ണയിൽ തുടക്കമായി. കുറ്റിക്കാട്ടൂർ ജി.ടെക് എജുക്കേഷൻ സ​െൻററുമായി സഹകരിച്ച് പ്രായഭേദമന്യേ കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത ഉദ്ഘാടനം ചെയ്തു. സ്മാർട്ട് വില്ലേജ് 2018​െൻറ ലോഗോ പ്രകാശനവും നിർവഹിച്ചു. എൻ.വി. ബാലൻ നായർ അധ്യക്ഷത വഹിച്ചു. എ. ശോഭനകുമാരി, ജി.ടെക് ഓപറേഷൻ മാേനജർ സച്ചിൻദാസ്, കുമ്മങ്ങൽ അഹമ്മദ്, ഉഷാകുമാരി, എം.എ. പ്രദീഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.