തലക്കുളത്തൂർ പഞ്ചായത്തിലെ 75 എക്കർ തരിശ്ശുഭൂമിയിൽ നെൽകൃഷി

വെസ്റ്റ്ഹിൽ: 30 വർഷം തരിശ്ശായി കിടന്ന തലക്കുളത്തൂർ പഞ്ചായത്തിലെ പാക്കവയൽ, ആറാം വാർഡ് പാടശേഖരത്തിൽ 75 എക്കർ ഭൂമി യിൽ നെൽകൃഷിക്ക് ധാരണയായി. മന്ത്രി എ.കെ. ശശീന്ദ്ര​െൻറ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഗെസ്റ്റ് ഹൗസിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും കർഷകരുടെയും ജനപ്രതിനിധികളുടെയും പ്രാരംഭ പ്രവർത്തന അവലോകന യോഗത്തിലാണ് ഡിസംബർ 15ന് മുമ്പ് നെൽകൃഷിയിറക്കാൻ ധാരണയായത്. നബാർഡി​െൻറ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നാലരക്കോടി രൂപ അനുവദിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃഷി സ്ഥലം സന്ദർശിച്ചു. പ്രിൻസിപ്പൽ കൃഷി ഒാഫിസർ ടി. പുഷ്കലൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ ലേഖ കാർത്തി, വി.കെ. ജയശ്രീ, ഒ. പ്രസന്നൻ, കൃഷി അസി. ഡയറക്ടർ എ.ജി. ഗീത, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എ.എസ്. ഷീന, കൃഷി എക്സിക്യൂട്ടിവ് എൻജിനീയർ ടി. അഹമ്മദ് കബീർ, ഹരിത കേരളം പ്രോജക്ട് കോഒാഡിനേറ്റർ പി. പ്രകാശ്, കൃഷിഒാഫിസർ ടി. ദിലീപ് കുമാർ, തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രകാശൻ മാസ്റ്റർ, പാടശേഖര സമിതി പ്രതിനിധികൾ, അഗ്രോ സർവിസ് സ​െൻറർ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.