തൊഴിലുറപ്പ് കൂലി 500 രൂപയാക്കണം

ബാലുശ്ശേരി: തൊഴിലുറപ്പ് കൂലി 500 രൂപയാക്കി വർധിപ്പിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി എം.കെ. ഗീത ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ജില്ല ജോ. സെക്രട്ടറി എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വി.എം. പ്രമീള അധ്യക്ഷത വഹിച്ചു. പ്രസന്ന ഉള്ള്യേരി, ടി.കെ. തങ്കമണി, പുഷ്പ പനങ്ങാട്, ഷീല, പി.എം. സരോജിനി, രൂപ ലേഖ കൊമ്പിലാട്, പി.പി. വത്സല, എൻ.പി. നദീഷ എന്നിവർ സംസാരിച്ചു. കെ. ഷാജി സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ജിഷ കന്നക്കൊടി (പ്രസി), വി.എം. പ്രമീള (സെക്രട്ടറി), രൂപ ലേഖ കൊമ്പിലാട് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.