ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി

ഈങ്ങാപ്പുഴ: ദേശീയപാത 766ൽ പുതുപ്പാടി വില്ലേജ് ഓഫിസിന് സമീപം ബസും ലോറികളും കൂട്ടിയിടിച്ചു. ബുധനാഴ്ച ഉച്ചക്ക് 1.30ഒാടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസിനു പിന്നിൽ കണ്ടെയ്‌നർ ലോറി ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന പാർസൽ ലോറി കണ്ടെയ്‌നറിൽ ഇടിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കംചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയ പാതയിൽ കാൽനടയാത്രക്കാരന് ഫുട്പാത്ത് പോലുമില്ലാത്ത ഇടുങ്ങിയ ഭാഗത്താണ് അപകടമുണ്ടായത്. റോഡിലേക്കിറക്കി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് അപകടസാധ്യത വർധിപ്പിക്കുന്നു. റോഡി​െൻറ വീതികുറവും വളവും മൂലം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. കൃത്രിമ ഒട്ടുപാലുമായി വിൽപനക്കെത്തിയ വിരുതനെ പിടികൂടി ഈങ്ങാപ്പുഴ: മായം ചേർത്ത് കൃത്രിമമായി ഉണ്ടാക്കിയ ഒട്ടുപാലുമായി വിൽപനക്കെത്തിയ വിരുതനെ ചുമട്ടു തൊഴിലാളികളും വ്യാപാരികളും ചേർന്ന് പിടികൂടി. ബുധനാഴ്ച ഉച്ചയോടെ ഈങ്ങാപ്പുഴ മേരിലാൻഡ് മലഞ്ചരക്ക് കടയിലാണ് സംഭവം. വർക്ക്‌ഷോപ്പുകളിൽ നിന്നു പുറംതള്ളുന്ന റെക്സിൻ, സ്പോഞ്ച് എന്നിവ കഷണങ്ങളാക്കി റബർ പാലിൽ മുക്കി ഉണക്കിയാണ് ഇയാൾ ഒട്ടുപാൽ തയാറാക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിരുതനെയും വ്യാജ ഒട്ടുപാൽ കയറ്റിവന്ന വാഹനവും കസ്റ്റഡിയിലെടുത്തു. വ്യാപാരികൾ രേഖാമൂലം പരാതി നൽകാത്തതിനെ തുടർന്ന് വാഹനത്തോടൊപ്പം ഇയാളെ വിട്ടയക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.