പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ ഏഴു കായികതാരങ്ങൾ ദേശീയ ചാമ്പ്യൻഷിപ്പിന്

ഈങ്ങാപ്പുഴ: ഒഡിഷയിലെ കട്ടക്കിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ദേശീയ ജൂനിയർ ആട്യപാട്യ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്ത് പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴു കായിക താരങ്ങൾ പങ്കെടുക്കും. 12 അംഗ സംസ്ഥാന ടീമിൽ ഏഴുപേരും പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ്. കേരള സ്പോർട്സ് കൗൺസിലിൽനിന്ന് പുതുതായി അംഗീകാരം ലഭിച്ച ഈ ഇനത്തിന് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കണ്ണോത്ത് സ​െൻറ് ആൻറണീസ് ഹൈസ്കൂളിലും കൃത്യ പരിശീലനം നൽകിവരുന്നു. കായികാധ്യാപകരായ ജോസ് ജോസഫി​െൻറയും ടി.എം. അബ്ദുറഹിമാ​െൻറയും നേതൃത്വത്തിലാണ് പരിശീലനം. കേരള ടീം ക്യാപ്റ്റൻ അക്മീർ ഫാറൂഖ്, അഖിൽ ജെയിംസ്, അർജുൻ ശിവാനന്ദ്, കൃഷ്ണ പ്രിയ, അനുഷിയ ഷിജോ, ഡൽഫിയ സെബാസ്റ്റ്യൻ, ലക്ഷ്മീ രാജ് എന്നിവരാണ് പുതുപ്പാടി ഹയർ സെക്കൻഡറിയിൽ നിന്നുള്ള ടീം അംഗങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.