ഒറ്റ മുരടിൽനിന്ന്​ അരവിന്ദാക്ഷന് ലഭിച്ചത് 55 കിലോ കാച്ചിൽ

ഫറോക്ക്: പലതരം കൃഷിരീതികൾ പരീക്ഷിക്കുന്ന കർഷകന് ഒറ്റ മുരടിൽനിന്ന് ലഭിച്ചത് 55 കിലോ കാച്ചിൽ. മണ്ണൂർ നമ്പീശൻപടിയിൽ കിഴക്കേ പുരക്കൽ അരവിന്ദാക്ഷ​െൻറ കൃഷിയിടത്തിൽനിന്ന് പറിച്ചെടുത്ത ഒറ്റ മുരടിലാണ് 55 കിലോ കാച്ചിൽ ലഭിച്ചത്. ഒന്നര വർഷം മുമ്പ് കോടഞ്ചേരിയിൽനിന്നാണ് നീല കാച്ചിൽ വിത്ത് കൊണ്ടുവന്നത്. ഇതിൽ ശനിയാഴ്ച വിളവെടുത്തതിൽനിന്നാണ് ഇത്രയും ഭാരമുള്ള കാച്ചിൽ ലഭിച്ചത്. പുരയിടത്തിലെ 56 സ​െൻറിലും അരവിന്ദാക്ഷൻ പല തരം കൃഷികൾ നടത്തുകയാണ്. ഇൻറീരിയർ ഡിസൈനറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.