അർബൻ സൊസൈറ്റി ശിലാസ്ഥാപനം ശ്രദ്ധേയമായി

കൊടിയത്തൂർ: ഹർത്താൽ ദിനത്തിൽ കൊടിയത്തൂർ കോഓപറേറ്റിവ് അർബൻ സൊസൈറ്റിയുടെ ആസ്ഥാന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. ബാങ്ക് സ്വന്തമായി വാങ്ങിയ 10 സ​െൻറ് സ്ഥലത്താണ് പുതിയ കെട്ടിടം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഭാവത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ശിലാസ്ഥാപനം നിർവഹിച്ചു. സംഘം പ്രസിഡൻറ് അഡ്വ. സി.ടി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊടിയത്തൂർ പെയ്ൻ ആൻഡ് പാലിയേറ്റിവ് സ​െൻററിന് രണ്ടു ലക്ഷം രൂപയുടെ ഉപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ വിതരണം നടത്തി. വിദ്യാഭ്യാസ, സേവന രംഗത്തെ പ്രഗല്ഭരെ ചടങ്ങിൽ ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിം ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് മെംബർമാരായ പാറക്കൽ ആമിന, കെ.പി. ചന്ദ്രൻ, സുജ ടോം, കെ.വി. അബ്ദുറഹ്മാൻ, ചേറ്റൂർ മുഹമ്മദ്, ഇ. രമേശ് ബാബു, സി.പി. ചെറിയ മുഹമ്മദ്, മോയൻ കൊളക്കാടൻ, കരീം പഴങ്കൽ, എ.സി. മൊയ്തീൻ, എസ്.എ. നാസർ, മാത്യു തറപ്പുതൊടി, സത്താർ കൊളക്കാടൻ, ബാബു മൂലയിൽ, കെ.ടി. മൻസൂർ, എ.എം. നൗഷാദ്, പി. ഉപ്പേരൻ, അഷ്റഫ് കൊളക്കാടൻ, കെ.ടി. മൈമൂന, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. സുരേന്ദ്രൻ സ്വാഗതവും കളത്തിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.