കൊടക്കലിൽ വീടിന് ബോംബേറ്

കുറ്റ്യാടി: ദേവർകോവിലിനടുത്ത് . കൊടക്കൽ മൊയ്തുവി​െൻറ വീടിനാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് നാടൻ ബോംബെറിഞ്ഞത്. ജനൽചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല. മൊയ്തു ഗൾഫിലാണ്. ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആരാണ് അക്രമത്തിനു പിന്നിലെന്ന് ബോധ്യമല്ല. പയ്യോളിയിൽനിന്നെത്തിയ ഡോഗ് സ്ക്വാഡും സ്ഫോടക വസ്തു വിദഗ്ധരും സ്ഥത്തെത്തി പിശോധന നടത്തി. സി.സി ടി.വി ദൃശ്യങ്ങളിൽ തൊട്ടിൽപാലം ഭാഗത്തുനിന്ന് ഒരു ബൈക്ക് കടന്നുപോകുന്നതായി കണ്ടിട്ടുണ്ടെത്ര. മൊയ്തുവി​െൻറ സഹോദരൻ ഹമീദി​െൻറ പരാതിപ്രകാരം തൊട്ടിൽപാലം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.