കൂടരഞ്ഞി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്

കൂടരഞ്ഞി: കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിളവെടുപ്പുത്സവം നടത്തി. സ്കൂൾ മാനേജർ ഫാ. റോയി തേക്കുംകാട്ടിൽ, കൃഷി ഓഫിസർമാരായ ഹരികുമാർ, മിഷേൽ ജോർജ് എന്നിവർ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ കാർഷിക ക്ലബി​െൻറ ആഭിമുഖ്യത്തിൽ ജൈവ രിതിയിലാണ് പച്ചക്കറി ഉൽപാദിപ്പിച്ചത്. പയർ, ചേന എന്നീ ഇനങ്ങളുടെ വിളവെടുപ്പാണ് നടത്തിയത്. കക്കിരി, കാബേജ്, കോളിഫ്ലവർ, മുളക്, വഴുതിന, തക്കാളി, വെണ്ട, മത്തൻ എന്നീ പച്ചക്കറിയിനങ്ങൾ സ്കൂൾ മുറ്റത്ത് വിളവെടുപ്പിനു തയാറായിക്കഴിഞ്ഞു. സ്കൂളിലെ കാർഷിക ക്ലബിനോടൊപ്പം സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, വ്യക്തിത്വവികസന ക്ലബ്, ജെ.ആർ.സി, സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു കൃഷി. കൂടരഞ്ഞി കൃഷിഭവനിലെ കൃഷിഭവൻ കുട്ടികൾക്ക് കൃഷിസംബന്ധമായ നിർദേശങ്ങളും ക്ലാസുകളും നൽകി. സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ഇവിടെ വിളഞ്ഞ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. പ്രിൻസിപ്പൽ ലീന വർഗീസ്, പ്രധാനാധ്യാപകൻ ബാബു ജോസഫ്, പി.ടി.എ പ്രസിഡൻറ് ഷിബു ജോർജ്, കെ.കെ. ജെയിംസ്, എൽസമ്മ, സി. നിമ്മി, ചിന്തുരാജ്, ജിസ് ടോം, ജോളി ജോസഫ്, അബ്ദുൽ നാസർ, സിമിലി, ജോസ് മടപ്പള്ളി, അലൻ ജോൺ, ജൊഹാൻ ബിജു, ജിബിൻ ജോസ്, അനന്തുരാജു എന്നിവർ വിളവെടുപ്പുത്സവത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.