കാർഷിക ശിൽപശാല സംഘടിപ്പിച്ചു

കൂടരഞ്ഞി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൂടരഞ്ഞിയിൽ കാർഷിക ശിൽപശാല നടത്തി. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, കൊടുവള്ളി ബ്ലോക്ക് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശിൽപശാല. ഉദ്ഘാടനം ജോർജ്. എം. തോമസ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് അധ്യക്ഷത വഹിച്ചു. പുഷ്പ കൃഷി സാധ്യതകൾ, സുഗന്ധവിളകളുടെ കീടരോഗ നിയന്ത്രണം, വാഴകൃഷി എന്നീ വിഷയങ്ങളിൽ ഡോ. എ. സിമി, ടി.കെ. നസീർ, കെ.എ. ഷിജോ എന്നിവർ ക്ലാസെടുത്തു. കൊടുവള്ളി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഇൻചാർജ് ടി.കെ. നസീർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് ടി. പുഷ്കരൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൂപ്പർ അഹമ്മദ് കുട്ടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ. നസീർ, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീതാ വിനോദ്, അഞ്ജലി എ. ഹരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.