കുറുവങ്ങാട് സെൻട്രൽ യു.പിയിൽ സമ്പൂർണ ക്ലാസ് ലൈബ്രറി

കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂളിൽ പി.ടി.എ എല്ലാ ക്ലാസുകളിലും ലൈബ്രറി സജ്ജീകരിച്ചു. കഥാകൃത്ത് യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍. അജിത്ത് അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ നിർവഹണം ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പി. സുധ ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ഷിജു മുഖ്യാതിഥിയായിരുന്നു. നഗരസഭാംഗം ശ്രീജാറാണി അധ്യക്ഷത വഹിച്ചു. പന്തലായനി ബി.പി.ഒ എം.ജി. ബല്‍രാജ്, പി.ടി.എ പ്രസിഡൻറ് പി.വി. മുസ്തഫ, പ്രധാനാധ്യാപകന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, മാനേജര്‍ എന്‍.ഇ. മോഹനന്‍ നമ്പൂതിരി, സി.കെ. രജനി, എസ്. സുധീര്‍ബാബു, വൈഗ അനില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.