ഭിന്നശേഷി ഗ്രാമസഭ പ്രഹസനമായി; രക്ഷിതാക്കൾ പ്രതിഷേധിച്ചു

മുഴുവൻ രക്ഷിതാക്കളെയും അറിയാക്കാത്തതിനാലാണ് പങ്കെടുക്കാൻ കഴിയാതെപോയത് കുന്ദമംഗലം: ഭിന്നശേഷിക്കാർക്ക് പദ്ധതികൾ തയാറാക്കുന്നതി‍​െൻറ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ഗ്രാമസഭ പ്രഹസനമായതിൽ പ്രതിഷേധം. രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിലേക്ക് തള്ളിക്കയറി. ചൊവ്വാഴ്ച 10നാണ് ഗ്രാമസഭ തുടങ്ങിയത്. പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ 115 പേർ പങ്കെടുക്കേണ്ടിടത്ത് 20 പേരാണ് പങ്കെടുത്തത്. മുഴുവൻ രക്ഷിതാക്കളെയും അറിയാക്കാത്തതിനാലാണ് പങ്കെടുക്കാൻ കഴിയാതെപോയത്. രണ്ട് ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ സമയത്ത് എത്തിയതുമില്ല. ഇതാണ് സാമൂഹിക പ്രവർത്തകരായ നൗഷാദ് തെക്കെയിൽ, കെ.സി. അബ്ദുൽ സലാം, പി. ഗിരീഷൻ, ജിംഷിത്, അബ്ദുൽ റസാഖ് എന്നിവരും രക്ഷിതാക്കളായ സുബൈദ, പ്രസീന എന്നിവരും പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിക്കാനിടയാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പില്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ഹിതേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ആബിദ എന്നിവര്‍ പ്രതിഷേധക്കാരുമായി സംസാരിച്ച് ഗ്രാമസഭയില്‍ പങ്കെടുക്കാത്ത ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെ ഭരണസമിതി യോഗത്തില്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.