സ്കൂൾ മൈതാനം ഉദ്ഘാടനം

ഫറോക്ക്: നല്ലളം ഗവ. ഹൈസ്കൂളിലെ നവീകരിച്ച മൈതാനം, നടപ്പാത, ഊട്ടുപുര, ഹൈടെക് ക്ലാസ് മുറികൾ, അടൽ ടിങ്കറിങ് ലാബ് തുടങ്ങിയവയുടെ ഉദ്ഘാടനം നടന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ മൈതാനത്തി​െൻറയും, വി.കെ.സി. മമ്മദ് കോയ എം.എൽ.എ ലാബി​െൻറയും ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻറ് എ. സലിം അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം. കുഞ്ഞാമുട്ടി, കെ.എം. റഫീഖ്, സ്കൂൾ പ്രധാനാധ്യാപകൻ മധുകുമാർ, ബഷീർ കുണ്ടായിത്തോട്, സലീം തോട്ടത്തിൽ, സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കോഴിക്കോട് കോർപറേഷ​െൻറ 50 ലക്ഷം രൂപ െചലവിട്ടാണ് മൈതാനം നവീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.