സാമൂഹിക പ്രവർത്തനം ധാർമികതയിൽ അധിഷ്ഠിതമാവണം

കുന്ദമംഗലം: സാമൂഹിക പ്രവർത്തനം ധാർമികതയിൽ അധിഷ്ഠിതവും ദൈവികപ്രീതി കാംക്ഷിച്ചു കൊണ്ടുമാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം വനിത ലീഗ് എക്സിക്യൂട്ടിവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് മുംതാസ് ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.ടി.എം. ഷറഫുന്നിസ മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷററായി തെരഞ്ഞെടുത്ത എ.പി. സഫിയക്ക് ഉപഹാരം നൽകി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് കെ. മൂസ്സ മൗലവി, ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട, വനിത ലീഗ് ജില്ല സെക്രട്ടറി ടി.കെ. സീനത്ത്, ഒ. ഹുസൈൻ, അരിയിൽ അലവി, എം. ബാബുമോൻ, ഫസീല പെരുവയൽ, യു.സി. ബഷ്റ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.കെ. റംല സ്വാഗതവും ഖദീജ കരീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.