കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു

vilambaram343.jpg വിശ്വാസ സംരക്ഷണയാത്രയുടെ പ്രചാരണാർഥം പെരുമണ്ണ മണ്ഡലം കോൺഗ്രസ് സംഘടിപ്പിച്ച വിളംബര ജാഥ ഡി.സി.സി. സെക്രട്ടറി ദിനേശ് പെരുമണ്ണ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു ഇൗങ്ങാപ്പുഴ: സംസ്ഥാന സർക്കാറി​െൻറ ഹരിത കേരള മിഷ​െൻറ ഭാഗമായി ആത്മ പദ്ധതി പ്രകാരം പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് . സംയോജിത കൃഷി വ്യാപനം ലക്ഷ്യമിട്ട് കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് ഉപകരണങ്ങൾ നൽകിയത്. കാർഷിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മമ്മുണ്ണിപ്പടി വാർഡിലെ പുഞ്ചിരി സംഘകൃഷി ഗ്രൂപ്പിന് നൽകി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ നിർവഹിച്ചു. കൃഷി ഓഫിസർ വിനു ചന്ദ്രബോസ്, കൃഷി അസിസ്റ്റൻറ് ഓഫിസർ ശ്രീകുമാർ, ആത്മ കോഒാഡിനേറ്റർ സെബിൻ എം. ജോർജ്, ഷീബ ഗ്രൂപ് സെക്രട്ടറി ജമീല ആലി, എ.ഡി.എസ് സെക്രട്ടറി ഐബി സിനൂപ്, ഗീത രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.