ജില്ല കലക്ടര്‍ യു.വി. ജോസിന് സ്വീകരണം നല്‍കി

താമരശ്ശേരി: ജില്ല കലക്ടര്‍ യു.വി. ജോസിന് താമരശ്ശേരി ജെ.സി.ഐയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജെ.സി.ഐ സെനറ്റര്‍ ആൻറണി ജോയ് ഉപഹാരം നല്‍കി. മികച്ച സംരംഭകരായ മാര്‍ട്ടിന്‍ തോമസ്, മുഹമ്മദ് ബാവ എന്നിവര്‍ക്ക് ബിസിനസ് അവാര്‍ഡുകളും മികച്ച സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ബിനോയ് പുലിക്കുന്നുമ്മല്‍, ഇസ്ഹാക്ക് തച്ചംപൊയില്‍, എ. ദിവാകരന്‍, കെ.വി. വേലായുധന്‍, കെ.എം. നിഖില്‍ എന്നിവര്‍ക്കുള്ള സല്യൂട്ട് ദ സൈലൻറ് വര്‍ക്കര്‍ അവാര്‍ഡുകളും സമ്മാനിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് അമീര്‍ മുഹമ്മദ് ഷാജി, സി.ടി. ടോം, ജോര്‍ജ് അലക്‌സ്, ഷെരീഫ്, ജോഷി സ്‌കറിയ, മൊയ്തു മുട്ടായി, അഡ്വ. സിദ്ദീഖ്, അബ്ദുല്‍ റൗഫ്, ജെയ്‌സണ്‍ മാത്യു, ബോജോ തോമസ്, എം. ഷംസുദ്ദീന്‍, ജെ.സി. ജിനേഷ്, ജെ.സി. ബിജു, സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.