ചെങ്ങോട്ടുകാവ് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കും

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാണ് ചികിത്സ തേടിയെത്തുന്നവർക്ക് ലഭ്യമാവുക. ഇരിപ്പിടങ്ങൾ, കുടിവെള്ളം, മറ്റ് പ്രാഥമിക സൗകര്യങ്ങൾ, ആധുനിക രീതിയിലുള്ള ഇൻറീരിയർ വർക്കുകൾ, ലാബ്, മൈനർ ഒ.ടി, ഒ.പി പരിഷ്കരണം, ഭൗതിക സൗകര്യങ്ങൾ എന്നിവ ആധുനികരീതിയിൽ മെച്ചപ്പെടുത്തും. ആവശ്യമായ അധിക ജീവനക്കാരെയും നിയോഗിക്കും. ഇതി​െൻറ ഭാഗമായി 15 ലക്ഷം രൂപയുടെ സിവിൽ വർക്കുകൾ മാർച്ചിനുമുമ്പ് തീർക്കും. പദ്ധതിക്കാവശ്യമായ കൂടുതൽ പണം സ്പോൺസർഷിപ്പിലൂടെയും ബഹുജന പങ്കാളിത്തത്തോടെയും സ്വരൂപിക്കും. ഇതുസംബന്ധിച്ച പ്രാഥമികയോഗം കെ. ദാസൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ പഞ്ചായത്തിൽ ചേർന്നു. വിഭവ സമാഹരണത്തിനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ ചെയർമാനായും കെ. ഗീതാനന്ദൻ കൺവീനറായും ടി. സാദിഖ് ട്രഷററുമായ കമ്മിറ്റിക്ക് രൂപം നൽകി. യോഗത്തിൽ കൂമുള്ളി കരുണാകരൻ, ആർദ്രം മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. അഖിലേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഗീത കാരോൽ, കെ. ഗീതാനന്ദൻ, വി.കെ. ശശിധരൻ, സാദിഖ്, ഡോ. സിന്ധു, ഡോ. ഷബ്ന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.