വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷൻ ഭവനസഹായധനം കൈമാറി

ഫറോക്ക്: വീടില്ലാത്തവർക്ക് വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷ​െൻറ ഭവന സഹായധനം കൈമാറി. 10 കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപവീതം 50 ലക്ഷം രൂപയാണ് ഫൗണ്ടേഷൻ വിതരണം ചെയ്തത്. ചടങ്ങിൽ വി.കെ.സി.മമ്മത് കോയ എം.എൽ.എ ഭവന ധനസഹായം വിതരണം ചെയ്തു. വാളക്കട ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി.രാജൻ, കൗൺസിലർമാരായ ചെരാൽ പ്രമീള, സി.പി.എം ഏരിയ സെക്രട്ടറി എം.ഗിരീഷ്, വി.കെ.സി ഗ്രൂപ്പ് ഡയറക്ടർ വി.അബ്ദുറസാഖ്, വി.കെ.സി ഗ്രൂപ്പ് ഡയറക്ടർമാരായ കെ.സി.ചാക്കോ, വി. മുഹമ്മദ്, എ.വി.സുനിൽനാഥ്, സുബ്രഹ്മണ്യൻ പടിക്കൽ, എം.വി.വേണുഗോപാൽ, വി.മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.