തുഞ്ചൻപറമ്പിലേക്ക് പൂർവാധ്യാപകരുടെ സംഗമയാത്ര

മുക്കം: തിരൂർ തുഞ്ചൻപറമ്പിലേക്ക് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവാധ്യാപകർ സംഗമ യാത്ര സംഘടിപ്പിച്ചു. നീലേശ്വരം ജി.എച്ച്.എസ്.എസ് ട്രാവൽസ് വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു സംഗമയാത്ര. വിരമിച്ചവരും സ്ഥലം മാറിപ്പോയവരുമായ 40ഓളം അധ്യാപകരാണ് ദീപാവലി ദിനത്തിൽ പഴയ വിദ്യാലയത്തിൽ ഒത്തുചേർന്ന് തിരൂർ തുഞ്ചൻപറമ്പിലേക്ക് യാത്ര നടത്തിയത്. മുതിർന്ന അധ്യാപകരായ വി.എം. ഗംഗാധരൻ, പി.പി. അബ്ദുൽ ജബ്ബാർ, കെ.എസ്. മൂസ, ഇ. വാസന്തി, പി.ഡി. ഫിലോമിന, പി.കെ. അബ്ദുൽ ഹമീദ്, പി. ഷൈലജ, കോലായി ബഷീർ, സിഗ്നി ദേവരാജ് എന്നിവരെ ആദരിച്ചു. കെ.എസ്. ഷാൻറി, ഷനോജ് ജോസ്, ഇല്ലക്കണ്ടി മുഹമ്മദ്, ഷിജു എടക്കോട്ട്, എം.എൻ. നിഷ, ഷാഫി കോട്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.