തുലാവർഷപ്പെയ്​ത്ത്​ കാത്ത്​ മലയോരം

നാദാപുരം: പേമാരിക്കുശേഷം കൊടുംവരൾച്ചയുടെ സൂചന നൽകുകയാണ് മയ്യഴിപ്പുഴ. തുലാവർഷപ്പെയ്ത്ത് മലയോരത്ത് വേണ്ടവിധം ലഭിച്ചിട്ടില്ല. മയ്യഴിപ്പുഴയുടെ ഉദ്ഭവകേന്ദ്രമായ പുല്ലുവ പുഴയിൽ നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മഴ ടൗൺ പ്രദേശങ്ങളിൽ സാമാന്യമായി ലഭിച്ചെങ്കിലും മലയോരത്ത് ചെറിയ രീതിയിലാണ് അനുഭവപ്പെട്ടത്. ടൗൺ ഭാഗങ്ങളിൽ മഴ ഉണ്ടാവുമ്പോൾ വനമേഖലയിൽ സാധാരണ നല്ല മഴ ലഭിക്കുന്നത് പതിവായിരുന്നു. വിലങ്ങാട് ജലവൈദ്യുതി പദ്ധതിയിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ വൈദ്യുതി ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തുലാവർഷ മഴയെ ആശ്രയിച്ചുള്ള കൃഷിയും മലയോരത്ത് പരിതാപകരമാണ്. മയ്യഴിപ്പുഴയുടെ കൈവരി തോടുകളിലടക്കം നിരവധി കുടിവെള്ള പദ്ധതികളാണുള്ളത്. തുലാവർഷ മഴ വേണ്ടരീതിയിൽ ലഭിച്ചില്ലെങ്കിൽ കുടിവെള്ള പദ്ധതികൾ ആശങ്കയുയർത്തും. വിനോദത്തിനെത്തുന്നവരുടെ കുളിർക്കാഴ്ചയായ തിരികക്കയം വെള്ളച്ചാട്ടവും അസ്തമയത്തി​െൻറ പാതയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.