സംഗമം ഫെസ്​റ്റ്​ ഇന്ന് സമാപിക്കും

ഫറോക്ക്: റഹിമാൻ ബസാറിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക-സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെക്കുന്ന കരുണ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റഹിമാൻ ബസാറിൽ തിങ്കളാഴ്ച ആരംഭിച്ച സംഗമം ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും. രണ്ടുദിവസങ്ങളിലായി കരുണ സ​െൻററിൽ നടക്കുന്ന ഫെസ്റ്റിൽ 39 സ്റ്റാളുകളിലായി സംഗമം വനിത പ്രവർത്തകർ ഒരുക്കുന്ന ഫെസ്റ്റിൽ നാടൻ വിഭവങ്ങൾ, പച്ചക്കറി, ഭക്ഷ്യമേള എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടുമണി വരെയാണ് പ്രദർശനം. പ്രദർശന ഉദ്ഘാടനം സംഗമം അയൽക്കൂട്ടത്തിലെ മുതിർന്ന വനിതകൾ സംയുക്തമായി നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.