മലയാള ഭാഷാദിനം

ചാത്തമംഗലം: എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് മലയാളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷം സംവിധായകൻ സിദ്ദീഖ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. എ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ല സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ്, വൈസ് പ്രിൻസിപ്പൽ പ്രഫ. ഇ. അബ്ദുൽ റസാഖ്, എ.ടി.എം. അശ്റഫ്, സ്റ്റാഫ് സെക്രട്ടറി ജിനോ കുര്യൻ, ഇംഗ്ലീഷ് വിഭാഗം തലവൻ പ്രഫ. ഹനീഫ മുഹമ്മദ് എന്നിവർ സംസാരിച്ചു. സമന്വയ മലയാളം കൂട്ടായ്മ കോഓഡിനേറ്റർ റീന ഗണേഷ് സ്വാഗതവും സെക്രട്ടറി പ്രദീപ് നന്ദിയും പറഞ്ഞു. ഉൗമക്കുയിൽ പാടുമ്പോൾ എന്ന ചലച്ചിത്ര പ്രദർശനവും സംവിധായകനുമായി ചർച്ചയും നടന്നു. പ്രഭാഷണവും ചർച്ചയും നരിക്കുനി: 'സാഹിതീയം'നരിക്കുനിയുടെ ആഭിമുഖ്യത്തിൽ 'ചങ്ങമ്പുഴ കവിതയും മലയാളിയും'വിഷയത്തിൽ ഈ മാസം ആറിന് പ്രഭാഷണവും ചർച്ചയും നടക്കും. വൈകീട്ട് നാലിന് നരിക്കുനി കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ബാലുശ്ശേരി എ.ഇ.ഒ എം. രഘുനാഥ് മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.