ബൈക്ക്​ മോഷണം തെളിവെടുപ്പു നടത്തി

കൊയിലാണ്ടി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ പുളിയഞ്ചേരി കിഴക്കെ മറിയം വീട്ടിൽ ഷാനിദി(26)നെ പൊലീസ് തെളിവെടുപ്പിന് മുചുകുന്നിൽ കൊണ്ടുവന്നു. ആഗസ്റ്റ് 28ന് പുലർച്ച രണ്ടു മണിക്ക് കിളിവയൽ താഴെ പെരുവയൽ അജിത്തി​െൻറ ബൈക്ക് മോഷ്ടിച്ച സംഭവത്തിലാണ് തെളിവെടുപ്പ്. മോഷണത്തിന് എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് കൊയിലാണ്ടിയിലെ മോഷണം നടത്തിയത് ഷാനിദാണെന് തിരിച്ചറിഞ്ഞത്. എസ്.െഎ കെ. ബാബുരാജി​െൻറ നേതൃത്വത്തിലാണ് അന്വേഷണം. മോഷ്ടിച്ച ബൈക്ക് കോഴിക്കോട്ടുനിന്ന് കണ്ടെടുത്തു. ഗാന്ധി സന്ദേശയാത്രക്ക് സ്വീകരണം കൊയിലാണ്ടി: മഹാത്മാ ഗാന്ധി-കസ്തൂർബ 150ാം ജന്മവാർഷിക ഭാഗമായി കേരള സർവോദയ മണ്ഡലവും ഗാന്ധിയൻ സംഘടനകളും നടത്തുന്ന ഗാന്ധി പ്രചാരണ സന്ദേശയാത്രക്ക് കേളപ്പജി നഗർ മദ്യനിരോധന സമിതി മുചുകുന്നിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ഡോ.ജോസ് മാത്യു, സുധീർ ആലപ്പുഴ, വി.കെ. ദാമോദരൻ, ഇയ്യച്ചേരി പത്മിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.