കേരളപ്പിറവി ദിനം ചിത്രപ്രദർശനമൊരുക്കി വിദ്യാർഥികൾ

മുക്കം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നെല്ലിക്കാപറമ്പ് സി.എച്ച് സ്മാരക എൽ.പി സ്കൂളിൽ കുട്ടികളൊരുക്കിയ ചിത്രപ്രദർശനം ശ്രദ്ധേയമായി. സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളാണ് നവകേരളത്തിനായി നമുക്ക് കൈകോർക്കാം എന്നപേരിൽ പ്രദർശനം സംഘടിപ്പിച്ചത്. പ്രളയകാലത്തെ കേരളത്തിലെ ദുരന്തങ്ങളും നവകേരളത്തിനായി കുട്ടികൾ തയാറാക്കിയ േപ്രാജക്ടുകളും പ്രദർശനത്തിൽ ഇടംനേടി. ചിത്രപ്രദർശനം പി.ടി.എ പ്രസിഡൻറ് കെ.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ് അംഗങ്ങളായ മുഹമ്മദ് റസാൻ, ആദിൽ, അറഫ, റിസ്വാൻ, അംന ബഷീർ എന്നിവർ നേതൃത്വം നൽകി. സി.കെ. ഷമീർ, മുഫ്സിന, ഷബ്ന, സുഹാദ, യു.പി ഹമീദ് മാസ്റ്റർ, യു. നസീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.