അധികൃതരെ നോക്കുകുത്തിയാക്കി കക്കോടിയില്‍ തണ്ണീര്‍ത്തടം നികത്തുന്നു

കക്കോടി: അധികൃതരെ നോക്കുകുത്തിയാക്കി പയമ്പ്ര റോഡില്‍ പൊട്ടംമുറി ജങ്ഷനു സമീപം തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുന്നു. കുറച്ചു ദിവസം മുമ്പാണ് ആദ്യ ലോഡ് മണ്ണ് ഇവിടെ ഇറക്കിയത്. മണ്ണ് നിക്ഷേപിക്കുന്നത് കഴിഞ്ഞ ദിവസവും തുടര്‍ന്നു. കൃഷിഓഫിസിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദര്‍ശിച്ചു. സമീപത്തെ വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുകയാണ്. റോഡരികിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് നിയമം ലംഘിച്ച് മണ്ണിട്ട് നികത്തുന്നത്. നികത്തലി​െൻറ ആദ്യ ഘട്ടമായി റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് കപ്പയോ വാഴയോ വെക്കുന്നു. കൃഷി വളരുന്നതോടൊപ്പം സാവകാശം മണ്ണ് ചുറ്റുപാടും നിക്ഷേപിച്ചു തുടങ്ങിയതി​െൻറ കാഴ്ച്ചകള്‍ ഇവിടങ്ങളിലെല്ലാം കാണാം. കക്കോടിയില്‍ മാത്രം ഒരു വര്‍ഷത്തിനിടെ നികത്തലി​െൻറ വ്യാപ്്തി വളരെയധികം കൂടിയിട്ടുണ്ട്. അധികൃതരുടെ ഒത്താശയാണ് നികത്തൽ വ്യാപകമാവുന്നതിന് കാരണം. ഹെക്ടർ കണക്കിന് വയല്‍ നികത്തി മിശ്ര വിളകള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. വാഴകൃഷിയില്ലാത്ത നെല്‍വയലുകള്‍ ഇല്ലെന്നു തന്നെ പറയാം. എേട്ടരണ്ട്, എടക്കര, തൂണുമണ്ണില്‍ ഭാഗങ്ങളില്‍നിന്നു കുന്നിടിച്ച് വന്‍ തോതില്‍ മണ്ണെടുത്ത് പല ഭാഗങ്ങളിലും എത്തിക്കുന്നുണ്ട്. ഫോട്ടോ: pottamuri.jpg പൊട്ടംമുറി ജങ്ഷനു സമീപം നികത്തുന്ന നീര്‍ത്തട പ്രദേശം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.