പെന്‍ഷനേഴ്‌സ് യൂനിയന്‍ കുടുംബമേള

ചേമഞ്ചേരി: കേരള സ്റ്റേറ്റ് സര്‍വിസസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ചേമഞ്ചേരി യൂനിറ്റ് കുടുംബമേള സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു ജില്ല ജോ. സെക്രട്ടറി സി.പി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. വി.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. രാധാകൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഇ. ഗംഗാധരന്‍, ബ്ലോക്ക് പ്രസിഡൻറ് എന്‍.കെ.കെ. മാരാര്‍, സെക്രട്ടറി ടി.പി. രാഘവന്‍, പി.എന്‍. ശാന്തമ്മ, ഇ.കെ. ഗോവിന്ദന്‍, ഒ.കെ. വാസു, എ.കെ. അശോകൻ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക പ്രഭാഷണം, വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ വിതരണം, മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിക്കല്‍, കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.